അംഗങ്ങള്‍

1. കാവ്യ
തൊടുപുഴ സ്വദേശിനി. കാക്കക്കൂട്ടത്തിലെ മിണ്ടാപ്പൂച്ച . ബുലോഗത്ത്‌ പമ്മിയിരിക്കുന്നു.തരം കിട്ടുമ്പോള്‍ കലമുടച്ചു വീണ്ടും മിണ്ടാതിരിക്കും.സാങ്കേതികവിദ്യാ രംഗത്ത്‌ ബിരുദപഠനത്തിനു ശേഷം ഇപ്പോള്‍ തൃശ്ശൂരില്‍ ഉപരിപഠനം ചെയ്യുന്നു.

2. റസിമാന്‍
   കോഴിക്കോട് സ്വദേശി. ഇ.പി.എഫ്.എലില്‍ ഫോട്ടോണിക്സില്‍ ഡോക്ടറേറ്റ് പഠനത്തിലാണ്. ഉപ്പിലിട്ട ചില ചിന്തകളും സാഹിത്യം എന്ന പേരില്‍ ചില അക്രമങ്ങളും പടച്ചുവിടാനായി ഉപ്പുമാങ്ങ എന്ന ഒരു ബ്ലോഗെഴുതുന്നു. വായന (സാഹിത്യമൊന്നുമല്ല, ടെക്സ്റ്റ് ബുക്കുകള്‍), വിക്കിപീഡിയ എഡിറ്റിങ്ങ്, പ്രൊജക്റ്റുകള്‍ എന്നിവയാണ് മറ്റ് കലാപരിപാടികള്‍. എല്ലാവരെയും കളിയാക്കാന്‍ ഇഷ്ടപ്പെടുന്നു.

3. അനൂപ്
പൊന്നാനി സ്വദേശി. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൈദ്യശാസ്ത്രവിദ്യാര്‍ത്ഥി. അല്ലറ ചില്ലറ തരികട കളിക്കുന്നത് പ്രധാന ഹോബി. .പിന്നെ ആളുകള്‍ എന്നെപ്പറ്റി നല്ലത് പറയുന്നത് കേള്‍ക്കാന്‍ തീരെ ഇഷ്ടമില്ലാ ..വേണെന്ന് വെച്ചാല്‍ നടക്കുന്നതെ ഉള്ളൂ...,
വേണ്ടാഞ്ഞിട്ടാണ്.. അവിവാഹിതന്‍


4.ആരാന്‍എന്ന നിഖില്‍
  ണ്ണൂര്‍ സ്വദേശി.കോഴിക്കോട്ടെ NITയില്‍ മെക്കാനിക്കല്‍ എഞ്ചിനീയറിംങ്ങിനു പഠിക്കുന്നു.
വേറെ പണിയില്ലാത്തപ്പോഴും, പണി കിട്ടുമ്പോഴും കമ്പിമേല്‍ വന്നു ബൂലോകത്ത് മാലിന്യം നിക്ഷേപിച്ചു നിര്‍വൃതിയടയുന്നു[വിദേശ മാലിന്യങ്ങള്‍ ഉള്‍പ്പടെ .. ].വായന വല്ലപ്പോഴും,എഴുത്ത് പരീക്ഷ സമയത്തും.പിന്നെ ചെറിയ തോതിലുള്ള തെണ്ടിത്തരങ്ങളും..

5. പ്രണവ് വര്‍മ
ണ്ണൂര്‍ സ്വദേശി. ഇപ്പോള്‍ തിരുവനന്തപുരത്ത് താമസിക്കുന്നു. ലൊയോള സ്കൂളില്‍ പതിനൊന്നാം ക്ലാസ്സില്‍ പഠിക്കുന്നു . പുസ്തകം വായിക്കലും (ടെക്സ്റ്റ്‌ ബുക്ക്‌ അല്ല) ചാറ്റിങ്ങും പിന്നെ കൂട്ടുകാരുടെ തല്ലു വാങ്ങുന്നതുമാണ് എന്‍റെ പ്രധാന ഹോബി.

6. നത
   കോഴിക്കോട് സ്വദേശിനി.കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൈദ്യശാസ്ത്രവിദ്യാര്‍ത്ഥിനി.ശ്വേതാംബരിയാണ് മലയാളം ബ്ലോഗ്‌.ചിത്രരചന മുതല്‍ വിക്കിപീടിയ എഡിറ്റിംഗ് വരെ നൂറുകൂട്ടം പരിപാടികളുണ്ട്.കാട് കയറിയ ചിന്തകളാണ് കൂടുതലും. എന്തെങ്കിലും പണി ചെയ്തുകൊണ്ടിരിക്കുക, മറ്റുള്ളവര്‍ക്ക് പണി ഉണ്ടാക്കി കൊടുക്കുക എന്നിവ ഏറ്റവും ഇഷ്ടപ്പെട്ട കാര്യങ്ങളാണ്. ഒരു പണിയും ഇല്ലാത്ത നേരത്ത് ബ്ലോഗെഴുതുന്നു.

7. ചിരുതക്കുട്ടി എന്ന കവിത
തൊടുപുഴ സ്വദേശിനി.ഇപ്പോള്‍ തിരുവനന്തപുരത്ത് താമസം.മലയാളം ആണ് ഇഷ്ട വിഷയം. ചിരുതകുട്ടി എന്ന പേരില്‍ ബ്ലോഗ്‌ എഴുതുന്നു.കയ്യിലിരുപ്പും, കാലിലിരുപ്പുമെല്ലാം എട്ടാമത്തെ വിദ്യാലയത്തില്‍ എത്തിച്ചിരിക്കുന്നു. ടോട്ടോച്ചാനെ സ്നേഹിക്കുകയും ശിശുവിഹാര്‍ എന്ന വിദ്യാലയത്താല്‍ ആരെങ്കിലുമൊക്കെ  ആവുകയും ചെയ്ത ഒരു പാവം.സ്കുളില്‍ ലഹളകള്‍ ഉണ്ടാക്കിയും , കുട്ടുകാരെ ഗുണദോഷിച്ചും വളരുന്നു .ശരികളെ അംഗീകരിക്കാത്ത സ്കുളുകളെയും അധ്യാപകരെയും കുട്ടുകാരേയും മുഖം നോക്കിയും നോക്കാതെയും കളിയാക്കും.

8. അദീബ
  കോഴിക്കോട് എഞ്ചിനീയറിംഗ് കോളേജില്‍ അവസാന വര്‍ഷ വിദ്യാര്‍ത്ഥിനി. എപ്പോഴെങ്കിലും ഒക്കെ എന്തെങ്കിലും കുറിച്ചിടും.മറ്റുള്ളവര്‍ എഴുതിയതിനെ ഹൃദയത്തോട് ചേര്‍ത്ത് വായിക്കും. ഇഷ്ടമായില്ലെങ്കില്‍ ഇഷ്ടമായില്ല എന്ന് പറയും . കഥാപാത്രങ്ങളെ ആളുകര്‍ക്കിടയില്‍ തിരയും. അപ്പൂപ്പന്‍ താടി പോലെ ചിന്തകളെ പറത്തി വിടും. ചുറ്റും നടക്കുന്ന ഓരോ മനുഷ്യരും ഒരു നൂറു കഥയാണെന്ന് സങ്കല്‍പിക്കും. എല്ലാവരിലും രസകരമായ ഒരു കാര്യമെങ്കിലും കണ്ടു പിടിക്കുന്നതില്‍ ശ്രമിച്ചു കൊണ്ടേയിരിക്കും. ഉള്ളു തുറന്നു ചിരിക്കും. നിര്‍ത്താതെ സംസാരിക്കും :)

9. ഓലപ്പടക്കം എന്ന പ്രവീണ്‍
  ലപ്പുറം ജില്ലയിലെ മഞ്ചേരി സ്വദേശി. ഐസര്‍ കൊല്‍ക്കത്തയില്‍ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥി. അരപ്പിരി ലൂസ്. ഉപയോഗസാധ്യതയും പ്രോത്സാഹന സാധ്യതയും കുറവായതിനാല്‍ മനസ്സിലെ മലയാളം മരിക്കുമോ എന്ന പേടി കാരണം ബൂലോഗത്തഭയം പ്രാപിച്ചു. സഹിക്കാന്‍ ആവശ്യത്തിന് സുഹൃത്തുക്കള്‍ ഉള്ളതിനാല്‍ തോന്നുന്നതെന്തും എഴുതി ജീവിച്ചു പോകുന്നു.

10. കുഞ്ഞൂട്ടന്‍ എന്ന നിഖില്‍
  പാലക്കാട്-മലപ്പുറം ജില്ലകളുടെ ഇടയില്‍ താമസം. കൊച്ചിന്‍ ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലയില്‍ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥി. എഴുത്ത്, വായന, പടമെടുപ്പ് ഒക്കെക്കൂടി അവിയല്‍ പരുവത്തില്‍ ചേര്‍ത്ത കോമണ്‍മിനിമം പ്രോഗ്രാം...കഥയും കവിതയും ചിന്തകളും എന്ന ലേബലില്‍ കുറച്ച് മിഠായികള്‍ കൂട്ടിവെച്ച് ഒയലിച്ച എന്നൊരു മലയാളം ബ്ലോഗും  Ousted Clicks എന്ന പേരില്‍ ഫോട്ടോഗ്രഫി പരീക്ഷണങ്ങളും nkLgfx എന്ന പേരില്‍ ഫോട്ടോഷോപ്പ് പരീക്ഷണങ്ങളുമായി  ബൂലോകത്ത് ഗതി തേടിയലയുന്നു..

11. മത്താപ്പ്എന്ന ദിലീപ്

12. രഞ്ജിത്ത്
തൃശൂര്‍ ഗവ എന്‍ ജിനീയറിംഗ് കോളേജില്‍ സിവില്‍ എന്‍ ജിനീയറിങ്ങിനു പഠിക്കുന്നു.കുഞ്ഞുക്കുട്ടന്‍ തമ്പുരാന്റെ സ്വന്തം ദേശമായ,കുഴൂര്‍ വിൽസേട്ടന്റെ ഭാഷയില്‍ പറഞ്ഞാല്‍  കവി എ അയ്യപ്പന്‍റെ രണ്ടാം ദേശമായ കൊടുങ്ങല്ലുരിനടുത്തുള്ള,തൃക്കണാമതിലകം എന്ന, പേരില്‍ പെരുമയുള്ള നാട്ടില്‍ ജനനവും ജീവിതവും.ജീവിത വ്യർത്ഥതയും സമകാലിക കോമാളിത്തങ്ങളും  പ്രക്ഷുബ്ധമായി മൂര്‍ധാവിലൂടെ പുറത്തേക്കൊഴുകുമ്പോള്‍ മുക്തി നേടാന്‍ എന്തെങ്കിലുമൊക്കെ കുറിക്കാറുണ്ട്.... 


13. എല്‍ദോ

14. വൈശാഖ് കൃഷ്ണന്‍

15.വിനു  എന്ന വിനീത്
സ്വദേശം പാലക്കാട് ജില്ലയിലെ പട്ടാമ്പിക്കടുത്ത് കൂറ്റനാട്. കോയമ്പത്തൂര്‍ നെഹ്റു കോളേജില്‍ എയറോനോട്ടിക്കല്‍ എഞ്ചിനീയറിംഗ് അവസാനവര്‍ഷ വിദ്യാര്‍ത്ഥിയാണ്.എഴുത്തുപുര,  , www.malayalampoetry.com എന്നീ ജേര്‍ണലുകള്‍ എഡിറ്റ് ചെയ്യുന്നു.ബ്ലോഗ്:മഷിപ്പാത്രം


16. ചോണനുറുമ്പ്  എന്ന ഗണേഷ് മലയത്ത് 
 ഉറുമ്പിന്റെ ലോകം ,ന്റെ ബൂലോക ഡയറി ! ഇവയാണ്  ബ്ലോഗുകള്‍